സൈന്യത്തെ ചില രാഷ്​ട്രീയ പാർട്ടികൾ അപമാനിക്കുന്നു - അമിത്​ഷാ

ന്യൂഡൽഹി:ഇന്ത്യ നടത്തിയ മിന്നലാക്രമണത്തി​െൻറ പേരിൽ സൈന്യത്തെ ചില രാഷ്​ട്രീയ പാർട്ടികൾ അപമാനിക്കുകയാണെന്ന്​ ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്​ഷാ. സേനയുടെ രക്തം ഉപയോഗിച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന രാഹുലിന്റെ പരമാര്‍ശം അപലപനീയമാണ്. സൈന്യത്തിന്റെ ആത്മബലം വര്‍ധിപ്പിക്കുന്നതിന് പകരം പാകിസ്താന്‍റെ നിരാശക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയെന്നും അമിത് ഷാ പറഞ്ഞു. മിന്നലാക്രമണം രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും സൈന്യത്തിന്‍റെ വിജയം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ വ്യക്തമാക്കി.

മിന്നലാക്രമണത്തി​െൻറ എല്ലാ തരത്തിലുള്ള ക്രെഡിറ്റും സൈന്യത്തിന്​ മാത്രമാണ്​. ഇത്​ മോദിയുടെ ഇച്ഛാശക്​തിയുടെയും ഫലമാണ്​. മിന്നലാക്രമണം നടത്തിയ ഉടൻ രാജ്യത്തെ അറിയിച്ചത് സൈന്യമാണെന്നും മറിച്ച് പ്രതിരോധ മന്ത്രിയല്ലെന്ന് ഓര്‍ക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മിന്നലാക്രമണത്തിന്​ തെളിവ്​ ചോദിച്ച്​ നേരത്തെ കോൺഗ്രസിലെ ചില നേതാക്കളും  ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളും രംഗത്ത്​ വന്നിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.