ഇന്ത്യ–പാക്  സംഘര്‍ഷം: ഇന്ത്യക്ക്  ചൈനയുടെ വിമര്‍ശവും പിന്തുണയും

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചൈനയുടെ വിമര്‍ശവും പിന്തുണയും. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക നീക്കം യുക്തിഭദ്രമല്ളെന്ന് ചൈനയുടെ ദേശീയ മാധ്യമം കുറ്റപ്പെടുത്തിയപ്പോള്‍, വിദേശകാര്യ മന്ത്രാലയം പ്രശ്നപരിഹാരത്തിനുള്ള പൂര്‍ണ പിന്തുണ അറിയിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ 3323 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയെയാണ് ചൈനയുടെ ഗ്ളോബല്‍  ടൈംസ് പത്രം നിശിത ഭാഷയില്‍ വിമര്‍ശിച്ചത്. ഇന്ത്യന്‍ തീരുമാനം ചൈനയുമായുള്ള ബന്ധത്തെപ്പോലും സങ്കീര്‍ണമാക്കുമെന്നും പത്രം നിരീക്ഷിച്ചു. 

എന്നാല്‍, അതേദിവസം തന്നെ ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിനുള്ള പുര്‍ണ പിന്തുണയും ചൈന പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയം കൗണ്‍സലര്‍ യുവാനാണ്  പാക് ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പിന്തുണ അറിയിച്ചത്. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ഇന്ത്യയെയും പാകിസ്താനെയും മാത്രമല്ല, ദക്ഷിണേഷ്യയെ തന്നെ ബാധിക്കുമെന്നും യുവാന്‍ വ്യക്തമാക്കി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.