എ.ടി.എമ്മിലേക്ക് കൊണ്ടുപോയ 26 ലക്ഷം രൂപ തട്ടിയെടുത്തു

ചെന്നൈ: സ്വകാര്യ ബാങ്കിന്‍െറ എ.ടി.എമ്മിലേക്ക് പണംനിറക്കാന്‍ പോയ കരാര്‍ കമ്പനിയുടെ വാഹനം തട്ടിയെടുത്ത് 26 ലക്ഷം രൂപ കവര്‍ന്നു. പാരിസ് ആസ്ഥാനമായ സ്വകാര്യ ബാങ്കിന്‍െറ എ.ടി.എമ്മില്‍ പണം നിറക്കാനത്തെിയ വാഹനം തന്ത്രപരമായി തട്ടിയെടുക്കുകയായിരുന്നു. ഡ്രൈവര്‍ നാരായണനെ വാഹനത്തിലിരുത്തി പണം നിറക്കാന്‍ ആനന്ദന്‍ എന്നയാള്‍ എ.ടി.എം മുറിയിലേക്ക് പോയി. ഇതിനിടെ ആനന്ദന്‍െറ സ്വരത്തില്‍ നാരായണനത്തെിയ ഫോണില്‍ ഉടന്‍ എ.ടി.എമ്മിലേക്ക് വരാന്‍ നിര്‍ദേശിച്ചു.

നാരായണന്‍ എ.ടി.എം മുറിയിലത്തെി സംശയം തോന്നി തിരികെയത്തെിയപ്പോഴേക്കും ബാക്കി പണം അടങ്ങിയ പെട്ടികളുമായി വാഹനം കടത്തിക്കൊണ്ടുപോവുകയായിരുന്നു. രാത്രി റോയപുരത്ത് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ചെന്നൈയില്‍ താമസിക്കുന്ന രാജേഷ്, ലിംഗം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതികളില്‍നിന്ന് നഷ്ടപ്പെട്ട പണം കണ്ടത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.