സ്ത്രീവിരുദ്ധ പരാമർശം; കൽക്കാജിയിൽ രമേശ് ബിധുരിയെ മാറ്റി വനിതയെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി നീക്കം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കൽക്കാജിയിൽ നിന്ന് മത്സരിക്കുന്ന രമേശ് ബിധുരിയെ മാറ്റാൻ ബി.ജെ.പി ആലോചിക്കുന്നതായി റിപ്പോർട്ട്. ഡൽഹി മുഖ്യമ​ന്ത്രി അതിഷിക്കെതിരെയും കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിക്കെതിരെയും ബിധുരി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയാകുമെന്ന് കണ്ടാണിത്. ബിധുരി മാറ്റി, പകരം ഒരു വനിതയെ മണ്ഡലത്തിലേക്ക് പരിഗണിക്കാനാണ് ബി.ജെ.പി നേതൃത്വം ഉദ്ദേശിക്കുന്നത്. അധിക്ഷേപ പരാമർശങ്ങളെ തുടർന്ന്

നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ വോട്ട് ബിധുരിക്ക് ലഭിക്കുമോ എന്ന സന്ദേഹത്തിലാണിത്. സൗത്ത് ഡൽഹിയിലെ ഗുജ്ജാറുകൾക്കിടയിൽ ബിധുരി നല്ല സ്വാധീനമുണ്ട് എന്നത് കണക്കിലെടുത്താൻ കൽക്കാജിയിൽ സ്ഥാനാർഥിയാക്കിയത്. എന്നാൽ രണ്ട് വനിത നേതാക്കൾക്കു നേരെ നടത്തിയ പരാമർശങ്ങൾ ബിധുരി​യുടെ വിജയസാധ്യതയെ പോലും ബാധിച്ചിരിക്കുകയാണ്.

താൻ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടാൽ കൽക്കാജിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമർശം. ഇതുണ്ടാക്കിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് അതിഷിയെ കുറിച്ചുള്ള മോശം പരാമർശം. അതിഷി രാഷ്ട്രീയ ​നേട്ടത്തിനായി സ്വന്തം അച്ഛനെ പോലും ​ഒഴിവാക്കി എന്നായിരുന്നു ബിധുരി പറഞ്ഞത്.

രണ്ടു പരാമർശം കൂടിയായയോടെ ബിധുരിയെ ശാസിക്കാതിരിക്കാൻ ബി.ജെ.പിക്ക് നിർവാഹമില്ലാതായി. ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. രണ്ടുവർഷം മുമ്പ് ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെയും പാർലമെന്റിൽ ബിധുരി അധിക്ഷേപ പരാമർശം നടത്തിയിരുന്നു.

Tags:    
News Summary - Ramesh Bidhuri to be replaced? Unease in BJP ahead of Delhi election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.