ചെന്നൈ: തമിഴ്നാടിന്‍െറ അധിക ചുമതലകൂടി ലഭിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചുമതലയേറ്റു. തമിഴ്നാട് രാജ്ഭവനില്‍ വൈള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ജയലളിതയും മന്ത്രിമാരും പങ്കെടുത്തു. അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ച് കെ. റോസയ്യ വിരമിച്ച സ്ഥാനത്തേക്കാണ് റാവുവിന് അധികച്ചുമതല. കോണ്‍ഗ്രസ് നേതാവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും കൂടിയായ റോസയ്യയുടെ കാലാവധി നീട്ടിനല്‍കുമെന്ന് അഭ്യൂഹം പരന്നിരുന്നു.
യു.പി.എ നിയമിച്ച ഗവര്‍ണര്‍മാരില്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റാത്ത ചുരുക്കം ചിലരില്‍ ഒരാളായിരുന്നു റോസയ്യ. മോദി-ജയ സര്‍ക്കാറുകളോട് മൃദുനിലപാട് സ്വീകരിച്ചത് റോസയ്യയുടെ കസേരക്ക് ഭീഷണിയായില്ല. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ആനന്ദിബെന്‍ പട്ടേലിനെ തമിഴ്നാട് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.