ശ്രീനഗർ: ചാവേറുകളെ ഉപയോഗിച്ച് കശ്മീരിനെ ഇന്ത്യൻ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുൽ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദ്ദീൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സലാഹുദ്ദീെൻറ അഭിപ്രായ പ്രകടനം. താഴ്വരയിൽ സായുധ പോരാട്ടമല്ലാതെ മറ്റൊരു പരിഹാരമില്ല. ഇക്കാര്യം കശ്മീർ നേതൃത്വത്തിനും ജനങ്ങൾക്കും പോരാളികൾക്കുമെല്ലാം അറിയാം. കശ്മീർ തർക്ക മേഖലയാണെന്ന് ഇന്ത്യൻ ഭരണകൂടം മനസിലാക്കണം.
ബുർഹാൻ വാനിയുടെ മരണത്തോടെ കശ്മീരിലെ പ്രവർത്തനം സന്നിഗ്ധ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഒരു പ്രശ്നമെന്ന നിലയിൽ ഇത് നിങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ ചർച്ചകൾകൊണ്ടുള്ള ആവശ്യകതയെന്താണെന്നും നമുക്ക് നമ്മുടെ ശക്തി പ്രകടിപ്പിക്കേണ്ടതായി വരുമെന്നും 69കാരനായ ഹിസ്ബ് നേതാവ് പറഞ്ഞു. ജൂലൈ എട്ടിലെ സൈനിക ഏറ്റുമുട്ടലിടെ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി വധിക്കപ്പെട്ടതോടെയാണ് കശ്മീർ സംഘർഷഭരിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.