ന്യൂഡല്‍ഹി: നിര്‍ധനരില്‍ നിര്‍ധനരായവര്‍ക്കിടയില്‍ നടത്തിയ സേവനത്തിലൂടെയുള്ള ത്യാഗപൂര്‍ണമായ ജീവിതത്തിനുള്ള അംഗീകാരമാണ് മദര്‍ തെരേസക്ക് ലഭിച്ച വിശുദ്ധപദവിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
സുരക്ഷിതമായ വീടോ സംരക്ഷണമോ ഇല്ലാത്തവരും നിരാലംബരും നിര്‍ധനരുമായവരോട് മനുഷ്യത്വം കാട്ടാന്‍ മദറിന്‍െറ വിശുദ്ധ പദവി നമുക്ക് പ്രചോദനം നല്‍കുമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
സ്നേഹത്തിന്‍െറയും സേവനത്തിന്‍െറയും പ്രതീകമായ മദര്‍ തെരേസ സ്നേഹത്തിന്‍െറ അതീവ ശക്തി ലോകത്തിന് കാട്ടിക്കൊടുത്ത മഹതിയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.