ഹാങ്ഷൂ: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച നിമിഷം ഓര്‍മയില്‍ നില്‍ക്കുന്ന അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ചൈനയിലത്തെിയ പ്രധാനമന്ത്രി വിശുദ്ധപ്രഖ്യാപനം നടന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ കുറിപ്പിട്ടത്. റോഡിയോ സന്ദേശമായ മന്‍ കി ബാത്തിന്‍െറ വിഡിയോ ലിങ്കും ട്വീറ്റിനൊപ്പം പങ്കുവെച്ചു.
സാധാരണ കന്യാസ്ത്രീയായി തുടങ്ങി കൊല്‍ക്കത്തയിലെ നിരാലംബര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കുമായി തന്‍െറ ജീവിതവും പ്രവര്‍ത്തനവും നീക്കിവെച്ച മദര്‍ തെരേസ സ്തുതിക്കപ്പെട്ട വ്യക്തിത്വമാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും ഭാരതരത്ന മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനത്തില്‍ അഭിമാനിക്കാനാവുമെന്നും വിഡിയോ സന്ദേശത്തില്‍ മോദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.