ന്യൂഡൽഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി കർണാടകയോട് ആവശ്യപ്പെട്ടു. നാളെ മുതൽ അടുത്ത പത്ത് ദിവസത്തേക്കാണ് 15,000 ഘനഅടി വീതം വെള്ളം കൊടുക്കാനാണ് സുപ്രീംകോടതി നിർദേശം. എന്നാൽ കൂടുതൽ ജലം വേണമെന്ന തമിഴ്നാടിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല. നദീജല ട്രൈബ്യൂണലാണ് അക്കാര്യം പരിഗണിക്കേണ്ടെതെന്നും കോടതി വ്യക്തമാക്കി.
കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയിലെ സാംബ കൃഷിക്കായി 50.52 ടി.എം.സി അടി വെള്ളം വിട്ടു നല്‍കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാവേരിയുടെ നാലു സംഭരണികളിലായി 80 ടി.എം.സി ജലത്തിന്‍റെ കുറവുണ്ടെന്നാണ് കര്‍ണാടക അറിയിച്ചത്.
കവേരി നദീ ജല തര്‍ക്കത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാടിന്‍റെ അതിജീവനത്തിനായി കര്‍ണാടക അനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജീവിക്കു, ജീവിക്കാന്‍ അനുവദിക്കുക എന്ന തത്വമാണ് കര്‍ണാടക സ്വീകരിക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റീസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.