കൊളീജിയം ഭിന്നത നല്ല ലക്ഷണമല്ലെന്ന്​ – ജസ്റ്റിസ് ലോധ

ന്യൂഡല്‍ഹി: അഞ്ചംഗങ്ങളുള്ള സുപ്രീംകോടതിയിലെ കൊളീജിയത്തിലെ ഭിന്നത പുറത്തുവന്നത് നല്ല ലക്ഷണമല്ളെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അഭിപ്രായപ്പെട്ടു. അതേസമയം, ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ചുണ്ടിക്കാട്ടിയ കാര്യം പരിഗണിക്കേണ്ടതാണെന്നും 2014ല്‍ കൊളീജിയത്തെ നയിച്ച ജസ്റ്റിസ് ലോധ പറഞ്ഞു. ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിപത്രികയെ വിവാദം സ്വാധീനിക്കുമെന്ന് ജസ്റ്റിസ് ലോധ തുടര്‍ന്നു. അതിനാല്‍, ജഡ്ജിമാര്‍ ഒരുമിച്ചിരുന്ന് അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ തയാറാകണം. ജസ്റ്റിസ് ചെലമേശ്വര്‍ ഉന്നയിച്ചതില്‍ കാര്യമുണ്ട്.

അത് എങ്ങനെ പരിഹരിക്കാമെന്ന് കൊളീജിയത്തിലെ സഹപ്രവര്‍ത്തകര്‍ ആലോചിക്കണം. ഈ വിവാദം സന്തോഷിപ്പിക്കേണ്ട കാര്യമല്ല. ഇതില്‍നിന്ന് ആളുകള്‍ മുതലെടുക്കുമെന്നതിനാല്‍ ഒഴിവാക്കേണ്ടതായിരുന്നു വിവാദമെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ചിരുന്ന് എല്ലാവരും പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ജസ്റ്റിസ് ചെലമേശ്വറിന്‍െറ പരാതിക്കും അതോടെ പരിഹാരമാകുമെന്നും ജസ്റ്റിസ് ലോധ പ്രത്യാശ പ്രകടിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.