ന്യൂഡല്‍ഹി: പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) 24 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്‍റര്‍നെറ്റ് സൗകര്യം കുറവുള്ള ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 72 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ പരസ്യപ്പെടുത്തിയാല്‍ മതിയെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. യൂത്ത് ലോയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
അസാധാരണ സാഹചര്യങ്ങളില്‍ ഒഴിച്ച് എല്ലാ എഫ്.ഐ.ആറുകളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് അലഹബാദ്, ഹിമാചല്‍പ്രദേശ്, ഡല്‍ഹി ഹൈകോടതികള്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകള്‍കൂടി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഉത്തരവിന്‍െറ പകര്‍പ്പ് എല്ലാ ആഭ്യന്തര സെക്രട്ടറിമാര്‍ക്കും ഡി.ജി.പിമാര്‍ക്കും അയക്കാനും നിര്‍ദേശിച്ചു. ബന്ധപ്പെട്ട പൊലീസ് സേനയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കേണ്ടത്. പൊലീസിന് വെബ്സൈറ്റില്ളെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.