സോണിയയും മൻമോഹനും കാണിച്ച പരസ്പര സ്നേഹവും ബഹുമാനവും അതിശയിപ്പിച്ചു -എ.കെ ആന്‍റണി

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിന്‍റെ ഓർമകളുമായി മുതിർന്ന നേതാവ് എ.കെ ആന്‍റണി. 10 വർഷം പരസ്പര ബഹുമാനത്തോടെ അധികാര രാഷ്ട്രീയത്തിൽ മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും പ്രവർത്തിച്ചതെന്ന് എ.കെ ആന്‍റണി പറഞ്ഞു. കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗത്തിലാണ് ആന്‍റണി ഓർമകൾ പങ്കുവെച്ചത്.

അവസാന നിമിഷം വരെ സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും കാണിച്ച പരസ്പര സ്നേഹവും ബഹുമാനവും തന്നെ അതിശയിപ്പിച്ചിട്ടുണ്ട്. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയപ്പോൾ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന് നൽകിയ ദൗത്യമായിരുന്നു തകർന്ന സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുക എന്നതെന്നും ആന്‍റണി വ്യക്തമാക്കി.

സ്ഥാനമുള്ളപ്പോഴും അല്ലാത്തപ്പോഴും അചഞ്ചലമായ പാര്‍ട്ടിക്കൂറ് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്ന്​ എ.കെ. ആന്റണി പറഞ്ഞു. എല്ലാവരേയും കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വിനയാന്വിതനും മിതഭാഷിയുമായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹം​ കയര്‍ത്തു സംസാരിക്കുന്നത്​ കണ്ടതെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

Tags:    
News Summary - The mutual love and respect shown by Sonia and Manmohan was amazing - AK Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.