പെല്ലറ്റ്ഗണ്ണിന്‍െറ വിവരം നല്‍കാനാവില്ളെന്ന് ഓര്‍ഡനന്‍സ് ഫാക്ടറി

ന്യൂഡല്‍ഹി: കലാപങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ഉപയോഗിച്ച പെല്ലറ്റ്ഗണ്ണിന്‍െറ കാര്യക്ഷമത സംബന്ധിച്ച വിവരങ്ങള്‍ പൊതുവായി പങ്കുവെക്കാനാവില്ളെന്ന് ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി. യുദ്ധോപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രകാരമുള്ള ആവശ്യം നിരസിച്ചത്. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് നിയമപ്രകാരവും സെക്ഷന്‍ 8 (1) (ഡി) പ്രകാരവും ഇതിനു വിലക്കുണ്ടെന്ന് വിവരാവകാശ അപേക്ഷയിന്മേലുള്ള മറുപടിയില്‍ ഓര്‍ഡനന്‍സ് ഫാക്ടറി വ്യക്തമാക്കി. യുദ്ധോപകരണങ്ങള്‍ വാങ്ങിയതു സംബന്ധിച്ച് 2010 ജനുവരി മുതലുള്ള ഇടപാടുകളുടെ സമഗ്രവിവരം ആവശ്യപ്പെട്ട് വെങ്കിടേഷ് നായിക് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് മറുപടി ലഭിച്ചത്. കശ്മീര്‍ താഴ്വരയിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിന് പെല്ലറ്റ്ഗണ്‍ വ്യാപകമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തിയ സാഹചര്യത്തിലാണ് പ്രസ്തുത ചോദ്യം വിവരാവകാശപ്രകാരം ഉന്നയിക്കപ്പെട്ടത്. കുട്ടികളടക്കമുള്ളവരുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും ശരീരമാസകലം ഗുരുതരമായ പരിക്കിനും  പെല്ലറ്റ്ഗണ്ണിന്‍െറ ഉപയോഗം വഴിവെച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.