ഭിന്നശേഷിക്കാരിയെന്ന് തെളിയിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റിനായി പൂജ ഉപയോഗിച്ചത് വ്യാജ റേഷൻ കാർഡ്, നൽകിയത് തെറ്റായ വിലാസം; വിവരങ്ങൾ പുറത്ത്

പുണെ: സ്ഥലംമാറ്റിയ വിവാദ ഐ.എ.എസ് ​ട്രെയ്നി പൂദ ഖേദ്കർക്കെതിരായ കൂടുതൽ തെളിവുകൾ പുറത്ത്. ഭിന്നശേഷിക്കാരിയാണെന്നു തെളിയിക്കാനായി പൂജ അധികൃതർക്ക് നൽകിയ സർട്ടിഫിക്കറ്റിലെ മേൽവിലാസം വ്യാജമാണെന്നും സർട്ടിഫിക്കറ്റ് ലഭിക്കാൻ ആധാർ കാർഡിനു പകരം പൂജ നൽകിയത് വ്യാജ റേഷൻകാർഡ് ആണ് നൽകിയതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

​പ്ലോട്ട് നമ്പർ-53, ദെഹു-അലന്ദി, തൽവാനെ എന്ന മേൽവിലാസമാണ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിനായി പൂജ യശ്വന്തരാവോ ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ നൽകിയത്.പിംപ്രി-ചിഞ്ച്‍വാദിലാണ് താമസമെന്നാണ് ആശുപത്രിയിൽ പൂജ പറഞ്ഞത്. അന്വേഷണത്തിൽ പ്രവർത്തനരഹിതമായ ഒരു ഫാക്ടറിയുടെ മേൽവിലാസമാണ് അതെന്ന് കണ്ടെത്തി. ഇതേ ഫാക്ടറിയുടെ വിലാസത്തിലുള്ള റേഷൻകാർഡാണ് സമർപ്പിച്ചത്. ​തനിക്ക് ലോക്കോമോട്ടോർ ഡിസബിലിറ്റി ഉ​ണ്ടെന്നാണ് പൂജ അവകാശപ്പെട്ടത്. കാൽമുട്ടിന് ഏഴു ശതമാനം വൈകല്യമുണ്ടെന്ന് കാണിച്ച് 2022 ആഗസ്റ്റ് 24 ന് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. യഥാർഥത്തിൽ യു.പി.എസ്‌.സി ചട്ടങ്ങൾ അനുസരിച്ച് ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ 40 ശതമാനം വൈകല്യം വേണം.

വ്യാജ വിലാസത്തിൽ തന്നെയായിരുന്നു പൂജ ഉപയോഗിച്ച ഔഡി കാറിന്റെയും രജിസ്ട്രേഷൻ. മൂന്നുവർഷമായി 2.7 ലക്ഷം രൂപ അടക്കാനുമുണ്ട്. ഭിന്നശേഷി സർട്ടിഫിക്കറ്റിനായി പൂജ സമർപ്പിച്ച അപേക്ഷകൾ ആദ്യം പുണെയിലെ സർക്കാർ ആശുപത്രി നിരസിക്കുകയായിരുന്നു. പിന്നീടാണ് സ്വകാ​ര്യ ആശുപത്രിയെ സമീപിച്ചത്.

ഈ ക്രമക്കേടുകൾക്കെല്ലാം പൂജക്ക് ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനെ തുടർന്നും ചുമതലയേൽക്കുന്നതിന് മുമ്പ് കാറും വീടും ആവശ്യപ്പെട്ടതിനുമാണ് പൂജയെ സ്ഥലം മാറ്റിയത്.

പൂജയുടെ പ്രവൃത്തികളെക്കുറിച്ച് പുണെ കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതോടെയാണു വിവാദങ്ങൾ തുടങ്ങിയത്. നിലവിൽ പൂജയെ ഐഎഎസ് അക്കാദമി തിരിച്ചുവിളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പരിശീലനം നിർത്തി ഈ മാസം 23ന് മുൻപ് തിരിച്ചെത്താനാണ് ഉത്തരാഖണ്ഡ് മസൂറി ലാൽബഹാദൂർ ശാസ്ത്രി അക്കാദമി ആവശ്യപ്പെട്ടത്.

Tags:    
News Summary - Mumbai IAS Officer Pooja Khedkar Under Scrutiny for Alleged Fake Disability Certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.