നാലു ബീ​ഗവും 36 കുട്ടികളും പരാമർശം; നിയമം നടപ്പാക്കുകയല്ല മുസ്‍ലിംകളെ ലക്ഷ്യമിടുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്ന് കോൺ​ഗ്രസ്

ജയ്പൂർ: നാലു ബീ​ഗവും 36 കുട്ടികളും എന്നത് ഒരിക്കലും അനുവ​ദിക്കാനാകില്ലെന്ന ബി.ജെ.പി എം.എൽ.എ ബാൽമുകുന്ദ് ആചാര്യയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്. മുസ്‍ലിം വിഭാ​ഗത്തെ ലക്ഷ്യം വെക്കുക മാത്രമാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം. ജനസംഖ്യാനിയമം കൊണ്ടുവരികയാണ് പാർട്ടിയുടെ ലക്ഷ്യമെങ്കിൽ കോൺ​ഗ്രസ് പിന്തുണക്കും. എന്നാൽ ബി.ജെ.പിയുടെ ലക്ഷ്യം അതല്ലെന്നും മുസ്‍ലിംങ്ങളെ വേട്ടയാടുകയാണെന്നും കോൺ​ഗ്രസ് എം.എൽ.എ ഹരിമോഹൻ ശർമ പറഞ്ഞു.

“ജനസംഖ്യാ നിയമം കൊണ്ടുവരുകയാണെങ്കിൽ, കോൺഗ്രസ് അതിനെ പിന്തുണയ്ക്കും. എന്നാൽ നിയമം കൊണ്ടുവരുന്നതിന് പകരം മുസ്ലിം സമുദായത്തെ ലക്ഷ്യം വെക്കുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം,“ അദ്ദേഹം പറഞ്ഞു.

രണ്ട് കുട്ടികൾ മാത്രം മതിയെന്ന ഏകീകൃത ജനസംഖ്യ നയം രാജ്യം മുഴുവൻ നടപ്പാക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിർദേശത്തിനു പിന്നാലെയായിരുന്നു മുസ്‍ലിംകളെ ഉന്നം വെച്ച് രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബാൽമുകുന്ദ് ആചാര്യ രം​ഗത്തെത്തിയത്. നാലു ബീഗവും 36 കുട്ടികളും എന്ന രീതി ഒരിക്കലും അനുവദിക്കാൻ പാടില്ല. ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. അന്ന് വളരെയധികം വേദന തോന്നി. ഇന്ന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം രാജ്യത്തുടനീളം നടപ്പാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പാക്കുന്നുവെന്നായിരുന്നു ആചാര്യയുടെ പരാമർശം. 

Tags:    
News Summary - Congress hits back to Rajasthan BJP MLA's ‘4 begums, 36 children’ jibe at Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.