അഗര്‍ത്തല: അയല്‍രാജ്യങ്ങളോട് വല്യേട്ടന്‍ മനോഭാവം പുലർത്താൻ പാടില്ലെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. നോര്‍ത്ത് ഈസ്റ്റ് കണ്‍ക്ടിവിറ്റി സമ്മേളനത്തില്‍ സംസാരിക്കവെയാണ് മണിക് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. പരസ്പര സഹായത്തോടെ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ വിദേശനയത്തിെൻറ കാര്യത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അര്‍ഹത തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയ പ്രതിപക്ഷം വെള്ളിയാഴ്ച നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇന്ത്യക്കെതിരായ പാകിസ്താന്റെ ആരോപണത്തിന് സമാനമാണെന്ന് തൃണമൂല്‍ അംഗം സുദീപ് റോയി ബര്‍മന്‍ പറഞ്ഞു. റഷ്യ, ജപ്പാന്‍, മ്യാന്മാര്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലായിരുന്നു മണിക് സർക്കാറിെൻറ അഭിപ്രായ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.