പനി: ജയലളിത ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍

ചെന്നൈ: കടുത്ത പനിയത്തെുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍. മുഖ്യമന്ത്രിയുടെ പനി മാറിയെന്നും സാധാരണ രൂപത്തില്‍ ഭക്ഷണം കഴിക്കുന്നതായും അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ജയ വൃക്കരോഗ ചികിത്സക്ക് സിംഗപ്പൂരിലേക്ക് പോകുന്നെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം അണ്ണാ ഡി.എം.കെ നേതൃത്വം നിഷേധിച്ചു. ജയലളിത പൂര്‍ണ ആരോഗ്യവതിയാണെന്ന് പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി പറഞ്ഞു. ഉയര്‍ന്ന അളവില്‍ രക്തസമ്മര്‍ദവും വൃക്കരോഗവുമുള്ള ജയലളിത വിദഗ്ധ ചികിത്സക്ക് സിംഗപ്പൂരിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം.  കടുത്ത പനിയെതുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ജയലളിതയുടെ രോഗവിവരം സംബന്ധിച്ച ദുരൂഹത ഏറുകയാണ്.  കുറച്ചുനാളായി ചുരുക്കം ദിവസങ്ങളിലാണ് ജയ ഓഫിസിലത്തെുന്നത്. വീട്ടിലിരുന്നാണ് ഭരണം നിയന്ത്രിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഒൗദ്യോഗിക പരിപാടികളുടെ ഉദ്ഘാടനം. ശാരീരിക അസ്വസ്ഥതമൂലമാണ് പൊതുപരിപാടികളും യാത്രകളും കുറച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.പൂജയും പ്രാര്‍ഥനയുമായി അണികള്‍ റോഡുകള്‍ കൈയടക്കിയിട്ടുണ്ട്. ആശുപത്രിയില്‍ കാത്തുനില്‍ക്കുന്ന സംസ്ഥാന മന്ത്രിമാരെപോലും കാണാന്‍ ജയലളിത അനുവാദം നല്‍കിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.