ന്യൂഡല്‍ഹി: ജൂലൈ പത്തിന് ശ്രീനഗറിലെ ബാതമലു മേഖലയില്‍ കൊല്ലപ്പെട്ട ശബീര്‍ അഹ്മദ് മിറിന്‍െറ മരണം പിതാവ് ആരോപിച്ചതുപോലെ പോയന്‍റ് ബ്ളാങ്ക് റേഞ്ചില്‍നിന്നുള്ള വെടിയേറ്റിട്ടല്ളെന്നും പ്രതിഷേധപ്രകടനത്തിനുനേരെയുണ്ടായ പെല്ലറ്റ് വര്‍ഷത്തില്‍നിന്നാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കശ്മീരിലെ പ്രശ്നങ്ങളില്‍ യുവാക്കള്‍ മരിക്കുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. പൊലീസ് വീട്ടിലത്തെി ശബീറിനെ പോയന്‍റ് ബ്ളാങ്ക് റേഞ്ചില്‍നിന്ന് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പിതാവ് അബ്ദുറഹ്മാന്‍ മിര്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിന്‍െറ മേല്‍നോട്ടത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊല്ലപ്പെട്ടത് പെല്ലറ്റ് വര്‍ഷത്തിലാണെന്ന് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസ് അടുത്ത വാദം കേള്‍ക്കലിനായി നവംബര്‍ 23ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.