ജി.എസ്.ടി: പ്രതിമാസ റിട്ടേണ്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: ജി.എസ്.ടി പരിധിയില്‍ വരുന്ന നികുതിദായകര്‍ എല്ലാ മാസവും നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കണമെന്നതുള്‍പെടെ രണ്ട് കരട് നിയമം കൂടി കേന്ദ്ര നികുതി വകുപ്പ് പുറത്തിറക്കി. നികുതി, പലിശ, ഫീസ് എന്നിവയുടെ റീഫണ്ടിനായി പ്രത്യേക നടപടിക്രമങ്ങളും കരട് നിയമം നിര്‍ദേശിക്കുന്നു.

കരട് നിയമം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബുധനാഴ്ചതന്നെ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍, ഇന്‍വോയ്സ്, പണമടക്കല്‍ എന്നിവ സംബന്ധിച്ച കരട് നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇവയെല്ലാം പരിഗണിച്ച് അന്തിമ കരട് നിയമത്തിന് രൂപം നല്‍കും.

ജി.എസ്.ടി.ആര്‍ 3 ഫോമിലായിരിക്കണം പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. 80 ശതമാനം റീഫണ്ട് അനുവദിക്കാനും പുതിയ കരട് നിയമത്തില്‍ വ്യവസ്ഥയുണ്ട്. വാര്‍ഷിക വിറ്റുവരവ് ഒരുകോടിയില്‍ കവിയുന്നവര്‍ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്മെന്‍റും സമര്‍പ്പിക്കണം. 2017 ഏപ്രില്‍ ഒന്നുമുതല്‍ ജി.എസ്.ടി ബില്‍ നടപ്പാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമായാണ് മൂന്നു ദിവസത്തിനിടെ അഞ്ച് കരട് നിയമങ്ങള്‍ പുറത്തിറക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.