ഒന്നിച്ചത് 2,143 ദമ്പതിമാർ; ഗിന്നസ് റെക്കോഡുകൾ തകർത്ത് സമൂഹ വിവാഹം

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ മുഖ്യമന്ത്രി അടക്കം അതിഥിയായെത്തിയ സമൂഹ വിവാഹം ഗിന്നസ് റെക്കോഡ് അടക്കം തകർത്തതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ആറു മണിക്കൂർ നീണ്ട ചടങ്ങിൽ ഒരേ വേദിയിൽ 2,143 ദമ്പതികളാണ് ഒന്നിച്ചത്.

4,283 ഹിന്ദു, മുസ്‌ലിം യുവതീ യുവാക്കളാണ് പങ്കെടുക്കാനെത്തിയത്. ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥൻ എന്ന ട്രസ്റ്റാണ് സമൂഹവിവാഹം നടത്തിയത്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മന്ത്രി പ്രമോദ് ജെയിനും അടക്കമാണ് അതിഥികളായെത്തിയത്. ആഭരണങ്ങൾ, കിടക്ക, പാത്രങ്ങൾ, ടി.വി, റഫ്രിജറേറ്റർ, എന്നിവയെല്ലാം സമ്മാനമായ നവദമ്പതികൾക്ക് നൽകുകയും ചെയ്തു.

തങ്ങൾ സംഘടിപ്പിച്ച സമൂഹ വിവാഹം ഗിന്നസ് വേൾഡ് റോക്കോഡ്സിൽ ഉടൻ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ട ഉദ്യോഗസ്ഥരടക്കം ചടങ്ങിനെത്തിയിരുന്നു.

Tags:    
News Summary - 2143 couples married in mass wedding, break guinness world records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.