യു.പിയിൽ കുളത്തിലേക്ക് ട്രാക്ടർ മറിഞ്ഞ് 26 തീർത്ഥാടകർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം. സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 തീർത്ഥാടകർ മരിച്ചത്. രണ്ട് ഡസനിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

50 പേരുമായി ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടർ ആണ് അപകടത്തിൽ പെട്ടത്. കാൺപൂരിലെ ഘതംപൂർ മേഖലയിലാണ് ദുരന്തം ഉണ്ടായത്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നൽകും. യാത്രാ ആവശ്യങ്ങൾക്കായി ട്രാക്ടർ ട്രോളി ഉപയോഗിക്കരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

Tags:    
News Summary - 22 Pilgrims, All Women And Children, Dead As Tractor Falls In Kanpur Pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.