ന്യൂഡൽഹി: പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ എൻ.ആർ.െഎ വിദ്യാർഥി മാനഭംഗത്തിനിരയായി. യു.എസിൽ നിന്ന് ഡൽഹിയിലെത്തിയ 22കാരിയെ ഹോട്ടൽ മുറിയിൽ വെച്ച് സുഹൃത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
പാർട്ടിയിൽ പെങ്കടുക്കാനായി സുഹൃത്തുക്കളായ മൂന്നുപേർ തന്നെ ഹോട്ടലിലേക്കു ക്ഷണിച്ചക്കുകയായിരുന്നുവെന്നും ഇവരിൽ രണ്ടു പേർ പുറത്തുപോയ സമയം സുഹൃത്തുക്കളിൽ ഒരാൾ പീഡിപ്പിക്കുകയായിരുന്നെന്നും വിദ്യാർഥി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഹരിയാന സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവത്തെ റിമാൻഡിൽ വിട്ടു.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി യുവതി മൊഴി നൽകി. സംഭവത്തിന്റെ തെളിവായി ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.