ലഖ്നോ: ഉത്തർ പ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 അന്തർസംസ്ഥാന തൊഴിലാളികൾ മരിച്ചു. യു.പിയിലെ ഔരയ്യ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.രാജസ്ഥാനിൽ നിന്നും ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് മടങ്ങുന്ന സംഘമാണ് തലസ്ഥാന നഗരമായ ലഖ്നോയിൽ നിന്നും 200 കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്. ഡസനിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവർക്ക് ആദരാജ്ഞലിയർപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശം നൽകി. സംഭവ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപിക്കാൻ കാൺപൂർ ഐ.ജിയോട് ഉത്തരവിട്ടു.
രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആയിരക്കണക്കിനാളുകളാണ് വൻനഗരങ്ങളിൽ നിന്നും കാൽനടയായും വാഹനങ്ങളിലുമായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. ഇവരിൽ 100 കണക്കിനാളുകളാണ് അപകടങ്ങളിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.