രാജ്യത്ത്​ 25,320 കോവിഡ്​ കേസുകൾ കൂടി; രോഗബാധിതർ 1.13 കോടി

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,320 കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ​െചയ്​തു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരു​െട എണ്ണം 1,13,59,048 ആയി ഉയർന്നു. 16,637 പേർക്ക്​ രോഗം ഭേദമായി.

കഴിഞ്ഞ ദിവസം 161 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായി ആ​േരാഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ മൂലം രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 1,58,607 ആയി.

2,10,544 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 1,09,89,897 പേർക്ക്​ ഇതുവരെ രോഗം ഭേദമായി.

ഇന്ത്യയിൽ ഇതുവരെ 22,67,03,641 സാംപിളുകൾപരിശോധിച്ചതായി ഐ.എം.സി.ആർ അറിയിച്ചു. ശനിയാഴ്ച വൈകീട്ട്​ വരെ 2.91 കോടി കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - 25,320 new coronavirus cases in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.