ബാലവേല: ഹൈദരാബാദിൽ 26 കുട്ടികളെ രക്ഷിച്ചു

ഹൈദരാബാദ്​: ബാലവേലക്കിരയായ 26 കുട്ടികളെ ​​ൈഹദരാബാദ്​ പൊലീസ്​ രക്ഷിച്ചു. ഹൈദരാബാദിൽ കരാർ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇവർ. കുട്ടികളെ ​േജാലിക്കായി കൊണ്ടുന്ന ഒരാളെയും പൊലീസ്​ പിടികൂടിയിട്ടുണ്ട്​. 

ധനപുർ എക്​സ്​പ്രസ്​ ട്രെയിനിൽ 200 കുട്ടിത്തൊഴിലാളികളെ ഒരു തൊഴിൽ സ്​ഥാപനം കൊണ്ടുവരുന്നുവെന്നുവെന്ന്​ ഒരു സന്നദ്ധ സംഘടന നൽകിയ വിവരപ്രകാരം നടത്തിയ അന്വേഷണത്തിലാണ്​ കുട്ടികളെ രക്ഷിച്ചതെന്ന്​ ഹൈദരാബാദ് ജില്ലാ ശിശുസംരക്ഷണ വിഭാഗം ഉദ്യോഗസ്​ഥർ അറിയിച്ചു. 

വനിതാ ശിശുക്ഷേമ വകുപ്പ്​, തൊഴിൽ വകുപ്പ്​ എന്നിവരുടെ സഹകരണത്തോടെ പൊലീസാണ്​ കുട്ടികളെ രക്ഷിച്ചത്​. രക്ഷ​െപ്പട്ട കുട്ടികളിൽ ഭൂരിഭാഗവും ബിഹാറിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ളവരാണെന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 26 child labours rescued in Hyderabad -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.