ന്യൂഡൽഹി: മുംബൈ ഭീകരാക്രമണം നടത്തിയതിന് പിന്നിൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് പാകിസ്താെൻറ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് അലി ദുർറാനി.
ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിഫൻസ് സ്റ്റഡീസ് ആൻറ് അനാലിസിസ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
#WATCH: Former Pakistan NSA Mahmud Ali Durrani says 26/11 attack was carried out by terror group based in Pakistan. pic.twitter.com/cBmzSFnbK2
— ANI (@ANI_news) March 6, 2017
മുംബൈ ഭീകരാക്രമണത്തിൽ പാക് സർക്കാറിന് യാതൊരു പങ്കുമില്ല. ലഷ്കറെ ത്വയ്യിബയുടെ സ്ഥാപകൻ ഹാഫിസ് സഇൗദ് യാതൊരു ഉപകാരവുമില്ലാത്തയാളാണ്. പാകിസ്താൻ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിലെ പ്രതി അജ്മൽ അമീർ കസബ് പാകിസ്താൻ സ്വദേശിയാണെന്ന് മാധ്യമങ്ങളിൽ വെളിപ്പെടുത്തിയതിന് പിന്നാലെ ദുർറാനിയെ ദേശീയ സുരക്ഷ ഉപദേശക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ വിദേശികളുൾപ്പെടെ 160 പേരാണ് കൊല്ലപ്പെട്ടത്. അക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയാണെന്നാണ് ഇന്ത്യൻ അധികൃതർ പറയുന്നത്. സംഭവത്തിൽ ഒമ്പത് ഭീകരർ കൊല്ലപ്പെടുകയും ജീവനോടെ പിടികൂടിയ അജ്മൽ അമീർ കസബിനെ പിന്നീട് തൂക്കിലേറ്റുകയും െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.