മൂന്ന് ദിവസം, മൂന്ന് ബില്ലുകൾ; പിസ ഡെലിവറിയാണോയെന്ന് ഡെറിക് ഒബ്രിയാൻ എം.പി

ന്യൂഡൽഹി: പാർലമെന്‍റിൽ ബില്ലുകൾ തിരക്കിട്ട് പാസാക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ. "മൂന് നു ദിവസം കൊണ്ട് മൂന്ന് ബില്ലുകളാണ് പാസാക്കിയത്. ഇതെന്താ പിസ ഡെലിവറിയാണോ" ട്വീറ്റിലൂടെ എം.പി ചോദിച്ചു. സൂക്ഷ്മാ വലോകനം കൂടാതെ ബില്ലുകൾ പാസാക്കുന്നതാണ് വിമർശനത്തിനിടയാക്കിയത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടാ‍യിട്ടും വിവ ാദ മുത്തലാഖ് ബിൽ ചൊവ്വാഴ്ച രാജ്യസഭയിൽ പാസായിരുന്നു.

പാർലമെന്‍റിലെ 2004 മുതലുള്ള ബില്ലുകളുടെ സൂക്ഷ്മാവലോകനത ്തിന്‍റെ ചാർട്ട് ഉൾപ്പെടുത്തിയാണ് ഡെറിക് ഒബ്രിയാൻ വിമർശിച്ചത്. 2004-09 കാലഘട്ടത്തിൽ 60 ശതമാനവും 2009-14 കാലഘട്ടത്തിൽ 71 ശതമാനവും ബില്ലുകൾ സൂക്ഷ്മാവലോകനത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ എൻ.ഡി.എ സർക്കാറിന്‍റെ കാലത്ത് 26 ശതമാനം ബില്ലുകൾ മാത്രമാണ് സൂക്ഷ്മാവലോകനം ചെയ്തത്. നിലവിലെ പാർലമെന്‍റിൽ ഇത് അഞ്ച് ശതമാനം മാത്രമാണ്.

അംഗങ്ങളുടെ അസാന്നിധ്യവും ഇറങ്ങിപ്പോവലും മൂലമാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ മുത്തലാഖ് ബില്ല് വലിയ ചര്‍ച്ചകളില്ലാതെ പാസായത്.

Tags:    
News Summary - 3 Days, 3 Bills, Is It Pizza Delivery? Derek O'Brien In Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.