സ്കൂളിലേക്ക് പോകവെ കുട്ടികളുടെമേൽ കാർ പാഞ്ഞുകയറി മൂന്ന് മരണം

ചെന്നൈ: സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളുടേ മേൽ കാർ പാഞ്ഞുകയറി മൂന്നു മരണം. കാർ ഓടിച്ച കോളജ് വിദ്യാർഥിയെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലാണ് ദാരുണ സംഭവം.

റാഫിഖ്, വിജയ്, സൂര്യ എന്നീ വിദ്യാർഥികളാണ് മരിച്ചത്. മൂവർക്കും 13ന് താഴെയാണ് പ്രായം. സൈക്കിളോടിച്ച് പോകുകയായിരുന്ന ഇവർക്കിടയിലേക്ക് എസ്.യു.വി ഇടിച്ചുകയറുകയായിരുന്നു.

വിനോദ യാത്ര കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വരുമ്പോൾ കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടാക്കിയത്.

വിദ്യാർഥികളുടെ മരണത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

Tags:    
News Summary - 3 Tamil Nadu Schoolboys Run Over By SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.