എൻ.ഡി.എയുടെ രാഷ്​ട്രപതി സ്ഥാനാർഥിയെ കണ്ടെത്തുന്നതിന്​ മൂന്നംഗ സമിതി

ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായി ബി.ജെ.പി മൂന്നംഗ സമിതിക്ക് രൂപം നൽകി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്​, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വാർത്താവിതരണ പ്രക്ഷേപണമന്ത്രി എം.വെങ്കയ്യ നായിഡു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ബി.ജെ.പി സംസ്ഥാനപ്രസിഡൻറ്​ അമിത്​ ഷായുടെ നേതൃത്വത്തിലാണ്​ സമിതി അംഗങ്ങളെ  തെരഞ്ഞെടുത്തത്​​.

 എൻ.ഡി.എയുടെ ഘടക കക്ഷികളും പ്രാദേശിക പാർട്ടികളുമായി ചർച്ച നടത്തിയ ശേഷമാണ്​ രാഷ്​ട്രപതി സ്ഥാനാർഥിയെ നിശ്ച​യിക്കുക. പാർട്ടി നേതാക്കളുമായി ചർച്ച നടത്തി അഭിപ്രായ ​െഎക്യത്തോടെ രാഷ്​ട്രപതി തെരഞ്ഞെടുപ്പിന്​ തയാറാവുക എന്ന ലക്ഷ്യത്തോടെയാണ്​​ സമിതിയെ നിയോഗിച്ചിരിക്കുന്നതെന്ന്​ ബി.ജെ.പി പ്രസ്​താവയിൽ അറിയിച്ചു. 

കോൺഗ്രസി​​​െൻറ രാഷ്​ട്രപതി സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതിനായി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി 10 അംഗ സമിതിയെ നിയോഗിച്ചിരുന്നു.

ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 24ന് നിലവിലെ പ്രസിഡന്‍റ് പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കും.

Tags:    
News Summary - 3 Top Ministers On Amit Shah's Panel To Consult Allies On Next President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.