ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുപ്പതോളം ആരോഗ്യ പ്രവർത്തകർ ക്വാറൈൻറനിൽ. ന ്യൂറോളജി സംബന്ധിച്ച അസുഖവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ ് ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നാവരെ നിരീക്ഷണത്തിലാക്കിയത്.
കാർഡിയോ- ന്യൂറോ സെൻററിൽ പ്രവേശിപ്പിച്ച രോഗിക്ക് പിന്നീട് ശ്വാസതടസമുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതോടെയാണ് കോവിഡ് പരിശോധന നടത്തിയത്്. ഇയാൾ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് സമ്പർക്ക് വിലക്ക് ഏർപ്പെടുത്തി നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ, ആർക്കും രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച എയിംസിലെ ഫിസിയോളജി വിഭാഗത്തിലെ റസിഡൻറ് ഡോക്ടർക്കും ഗർഭിണിയായ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പിന്നീട് എയിംസിൽ പ്രവേശിപ്പിക്കുകയും ഐസൊലേഷൻ വാർഡിൽ വെച്ചു തന്നെ ഗർഭിണിയായ സ്ത്രീയുടെ പ്രസവമെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.