ന്യൂഡൽഹി: ജമ്മു-കശ്മീരിൽ 2017-2021 കാലയളവിൽ ഓരോ വർഷവും 37-40 പ്രദേശവാസികൾ വീതം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. ഭീകരർ പ്രദേശവാസികളെ ലക്ഷ്യമിടുമ്പോഴും മറ്റ് സംസ്ഥാനങ്ങളിലെ നിരവധി കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് തുടരുന്നുണ്ട്. കനത്ത മഞ്ഞുകാലം വരുമ്പോഴാണ് അവർ കശ്മീർ വിടുന്നത്. കഴിഞ്ഞ മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. സംസ്ഥാനത്തേക്ക് വരുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ പരമാവധി നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.