ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് 382 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 27 വയസുമുതൽ 85 വയസായ ഡോക്ടർമാർ വരെ ഇതിൽ ഉൾപ്പെടും.
കോവിഡിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധെൻറ പ്രസംഗത്തിൽ കോവിഡ് പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ ഡോക്ടർമാരെക്കുറിച്ച് പരാമർശിക്കാത്തത് വിവാദമായി. കേന്ദ്രത്തിെൻറ കൈയിൽ കോവിഡ് പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ ഡോക്ടർമാരെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലെന്ന് സഹമന്ത്രിമാർ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാറിെൻറ അലംഭാവത്തിനും കൈയൊഴിയലിനുമെതിരെ ഇന്ത്യൻ മെഡിക്കൽ രംഗത്തെത്തി. സർക്കാറിെൻറ നിരുത്തരവാദിത്തം പകർച്ചവ്യാധി നിയമം 1897, ദുരന്ത നിവാരണ നിയമം എന്നിവയുടെ ധാർമികത നഷ്ടപ്പെടുത്തിയതായി ഐ.എം.എ കുറ്റപ്പെടുത്തി.
ആരോഗ്യപ്രവർത്തകരുടെ സംഭാവനകളെക്കുറിച്ച് കേന്ദ്രമന്ത്രി പറയുേമ്പാഴും ജീവൻ നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകരെക്കുറിച്ച് പരാമർശിച്ചില്ല. ഈ വിവരം രാജ്യം അറിയേണ്ടെന്ന് തീരുമാനിക്കുന്നത് ഭയം സൃഷ്ടിക്കുന്നു. ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യത്തും ഇത്രയധികം ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായിട്ടില്ലെന്നും ഐ.എം.എയുടെ പ്രസ്താവനയിൽ പറയുന്നു. ആശുപത്രികളും പൊതുജനാേരാഗ്യവും സംസ്ഥാന സർക്കാറിന് കീഴിൽ വരുന്നതിനാൽ കേന്ദ്രത്തിന് വിവരം ലഭ്യമല്ലെന്ന കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേയുടെ പ്രസ്താവനയും ഐ.എം.എ ചൂണ്ടിക്കാട്ടി.
രണ്ടുദിവസത്തിനുള്ളിൽ രണ്ടാംതവണയാണ് നിർണായക വിവരങ്ങൾ ലഭ്യമല്ലെന്ന സർക്കാറിെൻറ വാദത്തിൽ പ്രതിഷേധം ഉയരുന്നത്. നേരത്തേ ലോക്ഡൗൺ പ്രഖ്യാപിച്ചതിെന തുടർന്ന് കൂട്ടപലായനത്തിനിടെ മരിച്ച തൊഴിലാളികളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ വ്യക്തമാക്കിയത് വിമർശനം ഉയർത്തിയിരുന്നു. ഈ കാലയളവിൽ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് അത്തരം വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടി തൊഴിൽ മന്ത്രാലയം രേഖാമൂലം പാർലമെൻറിൽ അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും നഷ്ടപരിഹാരമോ സഹായമോ നൽകിയോ എന്ന ചോദ്യത്തിനും സമാന മറുപടിയായിരുന്നു കേന്ദ്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.