ഉത്തർ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയതുമുതൽ അതിഗുരുതരമായ വർഗീയ ധ്രുവീകരണ പ്രസംഗങ്ങളുമായി കളംനിഞ്ഞാടുകയാണ് ബി.ജെ.പി നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അവരുടെ പദവിക്ക് നിരക്കാത്ത തരത്തിലുള്ള വർഗീയ പ്രസ്താവനകളാണ് ഓരോ ദിവസവും നടത്തുന്നത്. മുതിർന്ന നേതാക്കൾക്ക് പിന്നാലെ അവരെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് മറ്റുള്ളവരും കളംനിറയുന്നത്.
ഹിന്ദുസ്ഥാനിലെ ഹിന്ദു ഉണർന്നാൽ നീട്ടി വളർത്തിയ താടിയെല്ലാം ജടയാക്കി മാറ്റും എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന പ്രസ്താവന. അമേത്തിയിലെ തിലോയിൽ നിന്നുള്ള എം.എൽ.എയായ മായങ്കേശ്വർ ശരൺ സിംഗ് ആണ് പ്രസ്താവനക്ക് പിന്നിൽ. ''ഹിന്ദുസ്ഥാനിലെ ഹിന്ദുക്കൾ ഉണർന്നാൽ താടി വലിച്ച് ചോതിയാക്കും (മുറുക്കിയ ജട). ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ 'രാധേ രാധേ' എന്ന് പറയണം, അല്ലെങ്കിൽ വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയവരെപ്പോലെ. , നിങ്ങൾക്കും പോകാം... നിങ്ങൾക്ക് ഇവിടെ ഒരു പ്രയോജനവുമില്ല," -വീഡിയോയിൽ എം.എൽ.എ പറയുന്നു. ആരാണ് വീഡിയോ ചിത്രീകരിച്ചതെന്നോ എപ്പോഴാണ് ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. എം.എൽ.എയെ പലതവണ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല എന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു.
രാഘവേന്ദ്ര സിംഗ് എന്ന മറ്റൊരു ബി.ജെ.പി എം.എൽ.എ ഇതിനേക്കാൾ ഗുരുതരമായ വർഗീയ പ്രസ്താവന കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയെ വീണ്ടും തെരഞ്ഞെടുത്താൽ മുസ്‍ലിംകളുടെ തൊപ്പിയൂരി തിലകം അണിയിക്കും എന്നായിരുന്നു സിംഗിന്റെ വർഗീയ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.