മുംബൈ: ലാത്തൂരിൽ നിന്നുള്ള 40 ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലസഹെബാംചി ശിവസേനയിൽ ചേർന്നു. ഞാറാഴ്ച നടന്ന ചടങ്ങിലാണ് ബി.ജെ.പി, കോൺഗ്രസ് അണികൾ പാർട്ടിയിൽ ചേർന്നതെന്ന് പാർട്ടി വക്താവ് അറിയിച്ചു. ഷിൻഡെയും ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്.
ലാത്തൂരിലെ ബി.ജെ.പിയിലെ പ്രമുഖരടക്കം ഷിൻഡെയുടെ പാർട്ടിയിൽ ചേർന്നിട്ടുണ്ട്. മുൻ ബി.ജെ.പി ലാത്തൂർ തഹസിൽ അധ്യക്ഷൻ ബാലാജി അദ്‌സുൽ, മുൻ സിലാ പരിഷത്ത് അംഗം രാജ്കുമാർ കലാമേ, മുൻ കോർപ്പറേറ്റർ പ്രകാശ് പാട്ടീൽ വഞ്ജർഖേദ്കർ എന്നിവരും പാർട്ടിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു.
ബി.ജെ.പിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിനെതിരെ ഞങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് സ്ഥിതിവ്യത്യസ്തമാണെന്നും പുതിയ പാർട്ടിയിൽ ചേർന്ന ശേഷം ബാലാജി അദ്സുൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.