ന്യൂഡൽഹി: മൂന്നുവർഷത്തിനിടെ 4.52 ലക്ഷം ഇന്ത്യക്കാർ വിദേശപൗരത്വം സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. 2014 മുതൽ 2017 വരെ കാലയളവിൽ 117 രാജ്യങ്ങളിലുള്ള 4,52,109 ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത്. സി.പി.എം എം.പി ജിതേന്ദ്ര ചൗധരിയുടെ ചോദ്യത്തിന് ലോക് സഭയിലാണ് വിദേശ കാര്യ സഹമന്ത്രി വി.കെ സിങ് മറുപടി നൽകിയത്.
2016ൽ മാത്രം യു.എസ് പൗരത്വം നേടാനായി 46,188 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2015ൽ ഇത് 42213 ആയിരുന്നു. യു.എസ് പൗരത്വം നേടുന്നതിൽ മെക്സിക്കോയിൽ നിന്നുള്ളവരാണ് മുൻപന്തിയിലുള്ളത്. 103550 മെക്സിക്കോക്കാർ യു.എസ് പൗരത്വം നേടി. രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്.
കാലിഫോർണിയയിൽ നിന്ന് 10298, ന്യൂജേഴ്സിയിൽ നിന്ന് 5312, ടെക്സാസിൽ 4670, ന്യൂയോർക്കിൽ നിന്ന് 2954 പേരും യു.എസ് പൗരത്വം നേടിയെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. അതിവിദഗ്ധരായ പ്രഫഷണലുകളുടെ പാത പിന്തുടരാനാണ് ഇന്ത്യക്കാർ യു.എസിലേക്ക് കുടിയേറുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.