ഭോപ്പാൽ: ബലൂണിൽ കാറ്റുനിറയ്ക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. പുതുവർഷാഘോഷത്തിനിടെയാണ് അപകടം.
ബലൂൺ വിൽപ്പനക്കാരന്‍റെ ചുറ്റും നിരവധി കുട്ടികളുണ്ടായിരുന്നു. പരിക്കേറ്റവരിൽ എട്ടുവയസുകാരന്‍റെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് അത്ര ഗുരുതര പരിക്കല്ല.
വലിയ സ്ഫോടനമാണ് നടന്നതെന്നും സമീപത്തെ മതിലിന് കേടുപാട് സംഭവിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
സിലിണ്ടറിൽ ഹൈഡ്രജൻ വാതകം തെറ്റായി നിറച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.