ഹൈദരാബാദ്: തെലങ്കാനയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് ദമ്പതികളും മൂന്ന് കുട്ടികളും മരിച്ചു. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ജോഗുലംബ ഗഡ്വാൾ ജില്ലയിലാണ് സംഭവം.
രാത്രിയിൽ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങളുടെ മേൽ ചുമരിടിഞ്ഞ് വീഴുകയായിരുന്നു. അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ കുട്ടികളെ നിസാര പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെലങ്കാന മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.