ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ; ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഡൽഹിയിൽ വായു ഗുണനിലവാരം കൂടുതൽ അപകടകരമായതായി റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിസംബർ 16നാണ് ഡൽഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് പോയത്. ഡിസംബർ 20-ന് രാത്രി ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി വന്നിരുന്നു. ഇന്ന് ഉച്ചയോടെ പുകമഞ്ഞും മലിനീകരണവും വീണ്ടും ഭയാനകമായ നിലയിലേക്ക് ഉയർന്നു. ഡൽഹിയിൽ വായു മലിനീകരണത്തിൽ ഉടനടി മാറ്റമുണ്ടാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

Tags:    
News Summary - Delhi Air Pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.