ജാർഖണ്ഡിൽ മാവോയിസ്​റ്റ്​ ആക്രമണത്തിൽ അഞ്ച്​ പൊലീസുകാർ കൊല്ലപ്പെട്ടു

ജംഷഡ്​പൂർ: ജാർഖണ്ഡിലെ അംഭുശിലുണ്ടായ മാവോയിസ്​റ്റ്​ ആക്രമണത്തിൽ അഞ്ച്​ പൊലീസുകാർ കൊല്ലപ്പെട്ടു. സാരികേല ജില്ലയിലെ ഒരു പ്രാദേശിക മാർക്കറ്റി​ൽ പൊലീസുകാർ പട്രോളിങ്​ നടത്തുന്നതിനിടെയാണ്​ ആക്രമണം. ജംഷഡ്​പൂരിൽ നിന്ന്​ 60 കിലോ മീറ്റർ അ​കലെയാണ്​ സംഭവ സ്ഥലം .

മാവോയിസ്​റ്റുകളുടെ സംഘം പൊലീസുകാരുടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്​. പശ്​ചിമബംഗാൾ-ജാർഖണ്ഡ്​ സംസ്ഥാന അതിർത്തിക്ക്​ സമീപമാണ്​ ആക്രമണമുണ്ടായത്​.ജാർഖണ്ഡിലെ ദുംക ജില്ലയിൽ മാവോയിസ്​റ്റുകളും എസ്​.എസ്​.ബി സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിക്കുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഈ മാസം ആദ്യമായിരുന്നു മാവോയിസ്​റ്റുകളും സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്​.

മെയ്​ 28നും മാവോയിസ്​റ്റുകൾ നടത്തിയ സ്​ഫോടനത്തിൽ 11 സി.ആർ.പി.എഫ്​ ജവാൻമാർക്ക്​ പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ഡൽഹി എയിംസിലെ ചികിൽസക്കിടെ മരിച്ചിരുന്നു.

Tags:    
News Summary - 5 Policemen Killed In Ambush By Maoists Near Jharkhand's Jamshedpur-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.