പൂഞ്ചിൽ സൈനിക വാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചു സൈനികർക്ക് ദാരുണാന്ത്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം. 10 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എം.എൽ.എ) വാഹനമാണ് ചൊവ്വാഴ്ച വൈകീട്ട് അപകടത്തിൽപെട്ടത്. ബാനോയിലേക്ക് പോയ വാഹനമാണ് ഘരോവയിൽ ദുരന്തത്തിനിരയായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കുത്തനെയുള്ള 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Tags:    
News Summary - 5 soldiers killed as Army vehicle falls into 300-feet gorge in Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.