ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ എൻ.ഡി.എയെ നയിക്കുമെന്ന് ജെ.ഡി.യു

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എൻ.ഡി.എ മത്സരിക്കുമെന്ന് ജെ.ഡി.യു. ജെ.ഡി.യു നേതാവ് രാജീവ് രഞ്ചൻ സിങ്ങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ എൻ.ഡി.എ സഖ്യം വൻ വിജയം നേടിയിരുന്നു. ബി.ജെ.പി, ജെ.ഡി.യു, എൽ.ജെ.പി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്.

കോൺഗ്രസ്, ആർ.ജെ.ഡി സഖ്യം അവസാനിപ്പിച്ചാണ് നിതീഷ് കുമാറിന്‍റെ ജെ.ഡി.യു ബി.ജെ.പിക്കൊപ്പം ചേർന്നത്. സംസ്ഥാന നിയമസഭയിൽ ബി.ജെ.പിക്ക് 84 സീറ്റും ജെ.ഡി.യുവിന് 48 സീറ്റുമാണ് ഉള്ളത്.

Tags:    
News Summary - NDA will contest Bihar assembly election under Nitish Kumar's leadership: JDU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.