ഷി ജിൻപിങ് തങ്ങുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധം; തിബറ്റൻ അനുകൂലികൾ കസ്റ്റഡിയിൽ

ചെന്നൈ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന് താമസിക്കാൻ ഒരുക്കിയ ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ച അഞ്ച് തിബറ്റൻ അനുകൂലികളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.ടി.സിയുടെ ഗ്രാൻഡ് ചോള ഹോട്ടലിലാണ് രണ്ടു ദിന ഇന്ത്യാ സന്ദർശനത്തിനെത്തിയ ഷി ജിൻപിങ് താമസിക്കുക. ഇതിന് മുന്നിലായിരുന്നു പ്രതിഷേധം.

മറ്റ് ആറ് തിബറ്റൻ പ്രതിഷേധക്കാരെ കൂടി ചെന്നൈ എയർപോർട്ടിൽ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു ഇവർ.

വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈയിലെത്തിയ ഷി ജിൻപിങ്ങിന് വൻ വരവേൽപ്പാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെന്നൈയിലെത്തിയിരുന്നു. പൗ​രാ​ണി​ക​ന​ഗ​ര​മാ​യ മ​ഹാ​ബ​ലി​പു​ര​ത്ത്​ ഇന്ന്​ വൈകിട്ടാണ് ഷി ജിൻപിങ്-മോദി​ അനൗപചാരിക ഉച്ചകോടി നടക്കുക.

Tags:    
News Summary - 5 Tibetans protesting outside China President's hotel taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.