അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ അഞ്ച് വർഷം കൊണ്ട് യാഥാർഥ്യമാകും -പീയുഷ് ഗോയൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ വരുന്ന അഞ്ച് വർഷം കൊണ്ട് യാഥാർ ഥ്യമാകുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ഓൾ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ 64ാമ ത് സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനേജ്മെന്‍റ് വിദഗ്ധരുടെ വൻ നിര ഇന്ത്യയ്ക്കുണ്ട്. ദശലക്ഷക്കണക്കിന് ജനങ്ങളാണ് രാജ്യത്തിന് വേണ്ടിയും സ്ഥാപനങ്ങൾക്ക് വേണ്ടിയും വ്യാപാരത്തിന് വേണ്ടിയും ത്യാഗപൂർണമായി ജീവിക്കുന്നത്. ഒരു കോടി 30 ലക്ഷം പേർ ചേർന്നാണ് അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയ്ക്കായി പരിശ്രമിക്കുന്നത്. ഇത് വരുന്ന അഞ്ച് വർഷം കൊണ്ട് കൈവരിക്കാൻ കഴിയാവുന്ന നേട്ടമാണ് -പീയുഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയെ സൂപർ പവർ ആക്കി മാറ്റുകയെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ എല്ലാവരും ഒരുമിച്ചിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - 5 trillion economy an achievable goal in coming 5 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.