മുംബൈ: ഇന്ന് പുലർച്ചെ മുംബൈയിലെ ധാരാവി മാഹിം ജംങ്ഷനിൽ ഉണ്ടായ വൻ കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ, ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വലിയ ട്രെയിലർ നിയന്ത്രണം വിട്ട് ടാക്‌സികളും ടെമ്പോകളും ഉൾപ്പെടെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറിയാണ് വൻ അപകടം സംഭവിച്ചത്. അഞ്ച് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ചിലത് ഇടിയുടെ ആഘാതത്തിൽ റോഡരികിലെ വൻ കുഴിയിലേക്ക് തെറിച്ചു വീണു. ട്രാഫിക് ഒഴിവാക്കാൻ ക്രെയിൻ ഉപയോഗിച്ച് ട്രെയിലർ നീക്കം ചെയ്തു.
സാഹുനഗർ പൊലീസും മാഹിം ട്രാഫിക് പൊലീസും ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ച് നാശനഷ്ടം വിലയിരുത്തി. അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.