യു.പിയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ലഖ്നോ: യു.പിയിലെ ബദായൂൻ ജില്ലയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.

കുടുംബാംഗങ്ങളോടൊപ്പം ഗോതമ്പ് ശേഖരിക്കാൻ പാടത്ത് എത്തിയതായിരുന്നു കുട്ടി. ഇതിനിടെ, പാടത്ത് ഒളിച്ചുനിന്ന പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞതോടെ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ തെരച്ചിലിലായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹവും സമീപത്ത് പ്രതിയെയും കണ്ടത്. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ് പ്രതി. 

Tags:    
News Summary - 5-Year-Old Girl Raped, Killed In UP Badaun District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.