ന്യൂഡൽഹി: രാജ്യത്ത്​ 2021ൽ മാത്രം ക്രിസ്ത്യാനികൾക്കെതിരെ 505 ആക്രമണങ്ങൾ നടന്നുവെന്ന്​ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്​ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ്​ ചന്ദ്രചൂഡ്​ അധ്യക്ഷനായ ​െബഞ്ച്​ മുമ്പാകെയാണ്​ കോളിൻ ഗൊൺസാൽവസ്​ ആക്രമണങ്ങളുടെ കണക്ക്​ ബോധിപ്പിച്ചത്​. എന്നാൽ ക്രി​സ്ത്യാനികൾ​ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട്​ കോളിൻ ഗോൺസാൽവസിന്‍റെ ഹരജിക്കൊപ്പം പുതുതായി മ​െറ്റാരു ഹരജി കൂടി സുപ്രീംകോടതിയിലെത്തിയതിനാൽ രണ്ടും ഒരുമിച്ച്​ വെള്ളിയാഴ്ച കേൾക്കാമെന്ന്​ കോടതി വ്യക്​തമാക്കി.

തിങ്കഴാള്​ച കേസ്​ പരിഗണിച്ചപ്പോൾ കോളിൻ ഗോൺസാൽവസ്​ വാദം തുടങ്ങുകയായിരുന്നു. അപ്പോഴാണ്​ മ​റ്റൊരു ഹരജിയുടെ കാര്യം ജസ്റ്റിസ്​ ചന്ദ്രചൂഡ്​ ശ്രദ്ധയിൽപ്പെടുത്തിയത്​. അതിന്‍റെ പകർപ്പ്​ വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഹരജി അടുത്ത പ്രാവശ്യം കേൾക്കു​മ്പോഴേക്ക്​ തയാറാകാനും ജസ്റ്റിസ്​ ചന്ദ്രചൂഡ്​ കോളിൻ ഗോൺസാൽവസിനോട്​ പറഞ്ഞു. റവ. ഡോ.​ പീറ്റർ മക്കാഡോ സമർപ്പിച്ച ​ക്രിമിനൽ റിട്ട്​ ഹരജിക്കൊപ്പം ഗോൺസാൽവസിന്‍റെയും ഹരജി കേൾക്കാമെന്ന്​ ജസ്റ്റിസ്​ ചന്ദ്രചൂഡ്​ അറിയിച്ചപ്പോൾ തന്‍റെ ഹരജി ആദ്യം കേൾക്കണമെന്ന്​ ഗോൺസാൽവസ്​ ആവശ്യപ്പെട്ടു. അതംഗീകരിച്ച ബെഞ്ച്​ വാദം കേൾക്കൽ വെള്ളിയാഴ്ചയിലേക്ക്​ മാറ്റി.

രാജ്യത്ത്​ ക്രിസ്ത്യാനികൾക്ക്​ നേരെ വർധിച്ചുവരുന്ന അക്രമങ്ങൾ തടയണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഹരജിക്കാർക്ക്​ വേണ്ടി ഹാജരായ കോളിൻ ഗോൺസാൽവസ്​ കഴിഞ്ഞ മാസം 27ന്​ വിശദീകരിച്ചപ്പോൾ 'നിങ്ങളീ പറയുന്നത്​ സംഭവിക്കുന്നുണ്ടെങ്കിൽ നിർഭാഗ്യകരമാണ്​' എന്നാണ്​​ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച്​ പ്രതികരിച്ചത്​. അവധി കഴിഞ്ഞ്​ ജൂലൈ 11ന്​ തുറക്കു​മ്പോൾ തന്നെ കേസ്​ പരിഗണിക്കാമെന്ന്​ ജസ്​റ്റിസ്​ സൂര്യകാന്ത്​ അധ്യക്ഷനായ ബെഞ്ച്​ അറിയിക്കുകയും ചെയ്തു.

ഓരോ മാസവും ശരാശരി 45നും 50നുമിടയിൽ ആക്രമണങ്ങൾ ക്രിസ്ത്യൻ ചർച്ചുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്​തികൾക്കും നേരെ നടക്കുന്നുണ്ടെന്നും മെയ്​ മാസത്തിൽ മാത്രം രാജ്യത്ത്​ ക്രിസ്ത്യാനികൾക്ക്​ നേരെ 57 ആക്രമണങ്ങൾ നടന്നുവെന്നും ജൂണിലും ഇത്​ തുട​ർന്നുവെന്നും ഗോൺസാൽവസ്​ ബോധിപ്പിച്ചിരുന്നു. ആൾക്കൂട്ട ആക്രമണം തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവും തടയാൻ കഴിയുമെന്നാണ് ഹരജിയിലെ വാദം. 

Tags:    
News Summary - 505 attacks against Christians in 2021 alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.