രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ 2021ൽ മാത്രം 505 ആക്രമണങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് 2021ൽ മാത്രം ക്രിസ്ത്യാനികൾക്കെതിരെ 505 ആക്രമണങ്ങൾ നടന്നുവെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ െബഞ്ച് മുമ്പാകെയാണ് കോളിൻ ഗൊൺസാൽവസ് ആക്രമണങ്ങളുടെ കണക്ക് ബോധിപ്പിച്ചത്. എന്നാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കോളിൻ ഗോൺസാൽവസിന്‍റെ ഹരജിക്കൊപ്പം പുതുതായി മെറ്റാരു ഹരജി കൂടി സുപ്രീംകോടതിയിലെത്തിയതിനാൽ രണ്ടും ഒരുമിച്ച് വെള്ളിയാഴ്ച കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.
തിങ്കഴാള്ച കേസ് പരിഗണിച്ചപ്പോൾ കോളിൻ ഗോൺസാൽവസ് വാദം തുടങ്ങുകയായിരുന്നു. അപ്പോഴാണ് മറ്റൊരു ഹരജിയുടെ കാര്യം ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രദ്ധയിൽപ്പെടുത്തിയത്. അതിന്‍റെ പകർപ്പ് വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹരജി അടുത്ത പ്രാവശ്യം കേൾക്കുമ്പോഴേക്ക് തയാറാകാനും ജസ്റ്റിസ് ചന്ദ്രചൂഡ് കോളിൻ ഗോൺസാൽവസിനോട് പറഞ്ഞു. റവ. ഡോ. പീറ്റർ മക്കാഡോ സമർപ്പിച്ച ക്രിമിനൽ റിട്ട് ഹരജിക്കൊപ്പം ഗോൺസാൽവസിന്‍റെയും ഹരജി കേൾക്കാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചപ്പോൾ തന്‍റെ ഹരജി ആദ്യം കേൾക്കണമെന്ന് ഗോൺസാൽവസ് ആവശ്യപ്പെട്ടു. അതംഗീകരിച്ച ബെഞ്ച് വാദം കേൾക്കൽ വെള്ളിയാഴ്ചയിലേക്ക് മാറ്റി.
രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഹരജിക്കാർക്ക് വേണ്ടി ഹാജരായ കോളിൻ ഗോൺസാൽവസ് കഴിഞ്ഞ മാസം 27ന് വിശദീകരിച്ചപ്പോൾ 'നിങ്ങളീ പറയുന്നത് സംഭവിക്കുന്നുണ്ടെങ്കിൽ നിർഭാഗ്യകരമാണ്' എന്നാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് പ്രതികരിച്ചത്. അവധി കഴിഞ്ഞ് ജൂലൈ 11ന് തുറക്കുമ്പോൾ തന്നെ കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയും ചെയ്തു.
ഓരോ മാസവും ശരാശരി 45നും 50നുമിടയിൽ ആക്രമണങ്ങൾ ക്രിസ്ത്യൻ ചർച്ചുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ നടക്കുന്നുണ്ടെന്നും മെയ് മാസത്തിൽ മാത്രം രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ 57 ആക്രമണങ്ങൾ നടന്നുവെന്നും ജൂണിലും ഇത് തുടർന്നുവെന്നും ഗോൺസാൽവസ് ബോധിപ്പിച്ചിരുന്നു. ആൾക്കൂട്ട ആക്രമണം തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവും തടയാൻ കഴിയുമെന്നാണ് ഹരജിയിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.