യു.പിയിൽ എസ്​.യു.വി ട്രക്കുമായി കൂട്ടിയിടിച്ച്​ ആറ്​ കുട്ടികളുൾപ്പടെ 14 പേർ മരിച്ചു

ലഖ്​നോ: യു.പിയിൽ എസ്​.യു.വി ട്രക്കുമായി കൂട്ടിയിടിച്ച്​ 14 പേർ മരിച്ചു. മരിച്ചവരിൽ ആറ്​ പേർ കുട്ടികളാണ്​. പ്രയാഗ്​രാജ്​-ലഖ്​നോ ഹൈവേയിൽ മണിക്​പൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ അപകടം നടന്നത്​. രാത്രി 11.45 ഓടെയായിരുന്നു അപകടം.

ഏഴ്​ മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളാണ്​ മരിച്ചതെന്ന്​ പ്രതാപ്​ഗ്ര​ പൊലീസ്​ സുപ്രണ്ട്​ അനുരാഗ്​ ആര്യ പറഞ്ഞു.

നാബാബഗഞ്ച്​ ഏരിയയിൽ വിവാഹത്തിൽ പ​ങ്കെടുത്ത്​ മടങ്ങും വഴിയാണ്​ അപകടം. മൃതദേഹങ്ങൾ പോസ്​റ്റ്​മാർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. ഉന്നത ഉദ്യോഗസ്ഥരോട്​ സംഭവസ്ഥലത്ത്​ എത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിർദേശിച്ചു. 

Tags:    
News Summary - 6 Children Among 14 Killed In Road Accident In UP's Pratapgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.