പാമ്പുകളുടെ കൂടായി ഈ വീട്; കണ്ടെത്തിയത് 60ഓളം പാമ്പുകളെ

ലഖ്നോ: ഒരു വീട് മുഴുവനായി പാമ്പുകളുടെ കൂടായി മാറിയാൽ എങ്ങനെയിരിക്കും. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് സംഭവം. രഞ്ജിത് സിങ് എന്നയാളുടെ വീടിന്‍റെ കുളിമുറിയിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്.

വളരെ കാലമായി വീട് വാടകക്ക് നൽകിയിരിക്കുകയായിരുന്നു രഞ്ജിത് സിങ്. ബുധനാഴ്ച കുളിമുറിയിൽ നിന്ന് പാമ്പുകൾ ഒന്നൊന്നായി ഇറങ്ങി വരുന്നത് കണ്ട് പരിഭ്രാന്തരായ താമസക്കാർ പാമ്പ് പിടിത്തക്കാരെ വിവരമറിയിക്കുകയായിരുന്നു.




 


പാമ്പ് പിടിത്തക്കാർ സ്ഥലത്തെത്തി കുളിമുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇവ ഒന്നോ രണ്ടോ മാത്രമല്ല ഒത്തിരിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പാമ്പ് പിടിത്ത സംഘം കുളിമുറിയുടെ തറ പൊളിച്ച് പരിശോധിച്ചപ്പോൾ 60തോളം പാമ്പുകളെയും 75ഓളം മുട്ടത്തോടുകളും കണ്ടെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മുഴുവൻ പാമ്പുകളെയും പിടികൂടി വനത്തിൽ തുറന്ന് വിട്ടു.

വീട്ടിൽ നിന്ന് കൂട്ടത്തോടെ പാമ്പിനെ കണ്ടെത്തിയതോടെ പരിസരവാസികളാകെ പരിഭ്രാന്തിയിലാണ്. ഈ വീട്ടിൽ വൻതോതിൽ മാലിന്യമുണ്ടായിരുന്നതായും കൂടാതെ ഡ്രൈനേജിങ് സംവിധാനം ശരിയായ വിധത്തിൽ അല്ലാത്തതുമാണ് ഇത്രയധികം പാമ്പുകൾ വർധിക്കാൻ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു.




 


Tags:    
News Summary - 60 snakes rescued from home in UP's Muzaffarnagar, released into forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.