ലഖ്നോ: വന്യജീവി സങ്കേതത്തിൽ പുലിയെ കൊന്ന സംഭവത്തിൽ പത്ത് സ്ത്രീകളടക്കം 64 പേർക്കെതിരെ കേസെടുത്തു. ഉത്തർ പ്രദേശിലെ കതർനിയഘട്ട് വന്യജീവി സങ്കേതത്തിലാണ് പെൺപുലിയെ കൊന്നത്.
പുലിയെ ഗ്രാമീണർ തല്ലിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെയാണ് ആളുകൾ സംഘടിച്ചത്.
പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും നൂറുകണക്കിന് ഗ്രാമീണർ വടികളുമായി ഒന്നിച്ചെത്തുകയായിരുന്നു. സംഭവത്തിൽ ചില വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമമടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.